കൽപറ്റ: വയനാട് ജില്ലാ ആയുർവേദ ആശുപത്രി, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ , വയനാട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ “ആയുർവേദം ; മാനവരാശിക്കും ഭൂമിക്കും” എന്ന പ്രമേയത്തിൽ 10-ാമത് ദേശീയ ആയുർവേദ ദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സമിതി അധ്യക്ഷ ഉഷ തമ്പി മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമ കാര്യ സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി , എച്ച് എസി അഗം മാത്യു മാസ്റ്റർ, മുൻ എച്ച് എം സി അംഗം അമീർ അറയ്ക്കൽ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെഡിക്കൽ ഓഫറസർ ഡോ. സ്മിത. കെ, ആയുർവേദ ദിന സന്ദേശം നൽകി. ചീഫ് മെഡിക്കൽ ഓഫിസർ ഡോ: പ്രഷീല കെ സ്വാഗതവും സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ ഡോ: അഞ്ജലി അൽഫോൺസ നന്ദിയും പറഞ്ഞു.
വിവിധ ആയുർവേദ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. യോഗ സ്പെഷലിസ്റ്റ് ഡോ. ഷിംന മോളുടെ നേതൃത്വത്തിൽ യോഗ ഡാൻസ് അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, ജീവിത ശൈലീ രോഗനിർണയ ക്യാമ്പ്, ശരീര പ്രകൃതി പരീക്ഷ , ആയുർ വേദ ഫുഡ് എക്സ്പോ, ഔഷധ സസ്യ പ്രദർശനവും വിതരണവും, സൗജന്യ അസ്ഥി സാന്ദ്രത പരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.
സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരങ്ങൾ, ഉപന്യാസ മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും.