പോസ്റ്റ്‌ ഓഫീസ് ധർണ നടത്തി

General

കേന്ദ്ര ഗവൺമെന്റ് സംസ്ഥാന ഭാഗ്യക്കുറിക്ക്‌ GST 28%ൽ നിന്ന് 40%ആയി വർദ്ധിപ്പിച്ചതിനെതിരെ വയനാട് ജില്ലയിൽ ലോട്ടറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് വൻ തൊഴിലാളി പങ്കാളിത്തത്തോടെ മാർച്ചും ധർണയും നടത്തി.
റാലിയിൽ കേന്ദ്ര ഗവൺമെന്റിന് എതിരെ വൻ പ്രതിഷേധമുയർന്നു. സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ലോട്ടറി തൊഴിലാളികളിൽ ഭിന്നശേഷിക്കാരും, വയോധികരും, വനിതകളും, ഉൾപ്പെടെ രണ്ട് ലക്ഷത്തിലേറെ പേർ തൊഴിലെടുക്കുന്നുണ്ട്. ഇവരുടെ ആശങ്കകളും പ്രയാസങ്ങളും റാലിയിൽ ഉയർത്തിക്കാട്ടി.
മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തുകൊണ്ട് ലോട്ടറി ക്ഷേമനിധി ബോർഡ് മുൻ ചെയർമാനും സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണത്തിയുടെ ജനറൽ കൺവീനറുമായ സഖാവ് പി.ആർ ജയപ്രകാശ് ലോട്ടറി തൊഴിലാളികൾ നേരിടുന്ന പ്രയാസങ്ങളും ജി എസ് ടി 40% ആക്കി വർദ്ധിപ്പിച്ചപ്പോൾ ഉണ്ടായ പ്രതിസന്ധികളും എന്നാൽ ഈ പ്രയാസങ്ങൾ തരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാരും ലോട്ടറി വകുപ്പും ലോട്ടറി ക്ഷേമനിധി ബോർഡും എടുത്തു നിലപാടുകളും വിശദീകരിച്ചു. GST 40%ൽ നിന്ന് കുറയ്ക്കുന്നതുവരെ പോരാട്ടം തുടരണമെന്നും വേണ്ടിവന്നാൽ പാർലമെന്റ് മാർച്ച് അടക്കം സംഘടിപ്പിക്കുമെന്നും വിശദീകരിച്ചു.
യോഗത്തിൽ ലോട്ടറി സംരക്ഷണ സമിതി ജില്ലാ കൺവീനർTS സുരേഷ് സ്വാഗതം പറഞ്ഞു
AITUC നേതാവ് ഷിബു പോൾ അധ്യക്ഷനായി,
ഭുവനചന്ദ്രൻINTUC, VJ ഷിനു CITU, ബിജു AITUC, എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ലോട്ടറി സബ് സ്റ്റോക്കിസ്റ്റ് ജില്ലാ കൺവീനർSP രാജവർമ്മ നന്ദി പറഞ്ഞു.
റാലിക്ക് നിഷാദ്CM, TS രാജു, സനിൽകുമാർ, മനോജ് അമ്പാടി, നിർമ്മല വിജയൻ, AM ജിനീഷ്, Oസന്തോഷ് കുമാർ, രവീന്ദ്രൻ മാനന്തവാടി, എം ഡി രാജഗോപാൽ, നാരായണദാസ്, സജീവൻ, രാജൻ, വിനയൻ, ബിന്ദു മഹേന്ദ്രൻ, മേരി ബാബു തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *