ആറാം വളവില്‍ വീണ്ടും കണ്ടെയ്നര്‍ ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ വന്‍ഗതാഗത കുരുക്ക്

General

കോഴിക്കോട്: താമരശ്ശേരി ചുരം ആറാം വളവില്‍ വീണ്ടും കണ്ടെയ്നര്‍ ലോറി കുടുങ്ങി വന്‍ഗതാഗതക്കുരുക്ക്. പുലര്‍ച്ചെ ഒന്നരയ്ക്ക് കുടുങ്ങിയ കണ്ടെയ്നര്‍ ലോറി ക്രയിന്‍ ഉപയോഗിച്ച് മാറ്റിയത് രാവിലെ 6 മണിയോടെയാണ്.

ചുരത്തില്‍ രൂക്ഷമായ ഗതാഗത കുരുക്ക് തുടരുകയാണ്. ലോറി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഇരു വശങ്ങളിലേക്കും വലിയ വാഹനങ്ങളുടെ നീണ്ട നിരയാണ്.

Leave a Reply

Your email address will not be published. Required fields are marked *