ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. 73,720 രൂപയാണ് ഇന്ന് ഒരു പവൻ സ്വര്‍ണത്തിന്റെ വില. 73,840 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന്റെ വില. 120 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 9,215 രൂപയാണ്. 9,230 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പതിനഞ്ച് രൂപയുടെ കുറവാണ് ഒരു ഗ്രാം സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ.