എല്ലാ തെരുവുനായകളെയും പിടികൂടി സുരക്ഷാ കേന്ദ്രത്തിലാക്കണമെന്ന രണ്ടംഗ ബെഞ്ചിന്റെ നിര്‍ദേശം തിരുത്തി സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച്. നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം തുറന്നുവിടാമെന്ന് ജസ്റ്റിസുമായാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
പേവിഷ ബാധയുള്ളവയെയും ആക്രമണ സ്വഭാവമുള്ള നായ്ക്കളെയും തുറന്നുവിടരുത്. പൊതുസ്ഥലത്ത് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതും സുപ്രീംകോടതി വിലക്കി. തെരുവുനായ്ക്കള്‍ക്ക് തീറ്റ നല്‍കാന്‍ മുനിസിപ്പല്‍ അധികാരികള്‍ പ്രത്യേക ഇടങ്ങള്‍ സൃഷ്ടിക്കണം. തെരുവനായ പ്രശ്‌നത്തിലുളള എല്ലാ ഹൈക്കോടതികളിലെയും കേസുകള്‍ സുപ്രീം കോടതി പരിഗണിക്കുമെന്നും ദേശീയ തലത്തില്‍ നയം രൂപീകരിക്കണമെന്നും സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.