‘സ്ത്രീത്വത്തെ അപമാനിച്ചു, നിരോധിച്ച അശ്ലീല സൈറ്റുകളുടെ വിവരങ്ങൾ പ്രചരിപ്പിച്ചു’; മാർട്ടിൻ മേനാച്ചേരിക്കെതിരെ പരാതി

General

താരസംഘടന അമ്മയില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വിവാദങ്ങളും മുറുകുകയാണ്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാമേനോനെതിരായ  കേസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തതിനു പിന്നാലെ പരാതിക്കാരനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ശ്വേതയ്ക്കെതിരെ മാര്‍ട്ടിന്‍ മേനാച്ചേരി നല്‍കിയ പരാതിയിലെ ഉള്ളടക്കം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി എറണാകുളം  സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കി.

അമ്മയില്‍ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനെതിരെ പുതിയ പരാതിയും കേസുമെല്ലാം ഉണ്ടായത്. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് ശ്വേത പണം സമ്പാദിച്ചുവെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി നല്‍കിയ പരാതിയിലെ ഉള്ളടക്കം.

Leave a Reply

Your email address will not be published. Required fields are marked *