കൽപ്പറ്റ : കേരളാ സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന അദ്ധ്യാപക പ്രക് ക്ഷോഭത്തിൻ്റെ ഭാഗമായി കൽപ്പറ്റയിൽ മാർച്ചും ധർണ്ണയും നടത്തി.
പി. എഫ്. ആർ. ഡി. എ നിയമം പിൻവലിക്കുക. പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക. കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക. ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക . ശമ്പള പരീക്ഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക ഡി.എ കുടിശ്ശിക അനുവദിക്കുക. എയ്ഡഡ് വിദ്യാലയങ്ങളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിക്കുക കേരള സർക്കാറിൻ്റെ ജന പക്ഷ ബദൽ നയങ്ങൾക്ക് ശക്തി പകരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും നടത്തിയത്.
സി. ഐ.ടി.യു ജില്ലാ പ്രസിഡണ്ട് കെ. റഫീഖ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. കെ.എസ് . ടി. എ. സംസ്ഥാന എക്സി : അംഗം സി.ടി. ശ്രീജ സംഘടനയുടെ ആവശ്യങ്ങൾ ഉനയിച്ചു സംസാരിച്ചു
ജില്ലാ സെക്രട്ടറി ടി. രാജൻ സ്വാഗതവും ജില്ലാ പ്രസിഡണ്ട് എ.ഇ. സതീഷ് ബാബു അദ്ധ്യക്ഷതയും വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.എ. ദേവകി അഭിവാദ്യം ചെയ്തു സംസാരിച്ചു