ചിലിയിൽ ഖനിയിടിഞ്ഞ് ഒരാൾ മരിച്ചു: അഞ്ച് പേർ കുടുങ്ങിക്കിടക്കുന്നു; നിരവധി പേർക്ക് പരുക്ക്

General

ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിൽ വെള്ളിയാഴ്ച ചെമ്പ് ഖനിയിടിഞ്ഞ് വൻ അപകടം. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചതായും അഞ്ച് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുന്നതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ ഒമ്പത് ഖനി തൊഴിലാളികൾക്ക് പരുക്കേറ്റതായും ചിലിയുടെ നാഷണൽ കോപ്പർ കോർപ്പറേഷൻ (കോഡെൽകോ) പറഞ്ഞു. തലസ്ഥാനമായ സാന്‍റിയാഗോയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ഒ’ഹിഗ്ഗിൻസ് മേഖലയിലാണ് അപകടമുണ്ടായത്.

അപകടത്തെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ ചെമ്പ് നിക്ഷേപമുള്ള പ്രദേശത്തെ ഖനന പ്രവർത്തികൾ സർക്കാർ നിർത്തിവച്ചു. റഷ്യയിൽ ഉണ്ടായ വൻ ഭൂകമ്പത്തെ തുടർന്ന് ചിലിയിൽ നേരത്തെ സുനാമി മുന്നറിയിപ്പ് അടക്കം പ്രഖ്യാപിച്ചിരുന്നു. ഖനിയിടിഞ്ഞതും ഭൂകമ്പവുമായി ബന്ധപ്പെട്ട സീസ്മിക് ഇവന്‍റിന്‍റെ ഫലമായാണ് എന്നാണ് അധികൃതർ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *