സ്വര്‍ണവില താഴോട്ട്; പവന് 320 രൂപ കുറഞ്ഞു

General

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 320 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9,170 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 73,360 രൂപയായി കുറഞ്ഞിട്ടുണ്ട്.

ഇന്നലെ ഒരു പവന് 73,680 രൂപയായിരുന്നു വില. രണ്ട് ദിവസമായി താഴ്ന്നിരുന്ന സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. ഇതാണ് വീണ്ടും താഴേക്ക് പോയിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഈ മാസം 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരുന്നു. പിന്നീട് വില ഉയര്‍ന്ന് ജൂലൈ 23 ന് ഈ മാസത്തെ റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയിരുന്നു. അടുത്തമാസം വിവാഹ സീസണ്‍ ആരംഭിക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *