പോലീസ് പരിശോധനയ്ക്കിടെ വയനാട് ചുരം വ്യൂ പോയിൻ്റിൽ നിന്ന് ചാടിയ യുവാവിനെ പിടികൂടി

General

ലക്കിടി (വയനാട്): ലക്കിടിയിൽ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ കാറിൽനിന്ന് ഇറങ്ങിയോടി വയനാട് ചുരത്തിലെ താഴ്‌ചയിലേക്ക് എടുത്തുചാടിയ യുവാവിനെ ലക്കിടിയിൽ വെച്ച് പോലീസ് പിടികൂടി.
മലപ്പുറം തിരൂരങ്ങാടി എടക്കണ്ടത്തിൽ വീട്ടിൽ ഷഫീഖ് (30) ആണ് ഒൻപതാം വളവിന് സമീപത്തെ വ്യൂ പോയിന്റിനടുത്തുവെച്ച് താഴേയ്ക്ക് ചാടിയത്. പോലീസ് പരിശോധനയിൽ കാറിൽനിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎയുടെ മൂന്ന് പാക്കറ്റുകൾ കണ്ടെടുത്തിരുന്നു.. വെള്ളിയാഴ്‌ച രാവിലെ എട്ടരയോടെയാണ് ചുരത്തിൽ നിന്ന് ചാടിയത്. ഷഫീഖിനെതിരേ വേറെയും ലഹരിക്കേസുകളുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *