2024ല്‍ പ്രധാനമന്ത്രിയുടെ യുഎഇ – ഖത്തര്‍ സന്ദര്‍ശനത്തിനായ 3,14,30,607 ചെലവഴിച്ചു. ഭൂട്ടാന്‍ സന്ദര്‍ശനത്തിന് (മാര്‍ച്ച് 22-23) 4,50,27,271 രൂപ, ഇറ്റലി സന്ദര്‍ശനത്തിന് (ജൂണ്‍ 13-14) 14,36,55,289 രൂപ, ഓസ്ട്രിയ – 4,35,35,765 രൂപ, റഷ്യ- 5,34,71,726 രൂപ. പോളണ്ട് (10,10,18,686 രൂപ), ഉക്രെയ്ന്‍ (2,52,01,169 രൂപ), ബ്രൂണൈ 5,0247,410 രൂപ, സിംഗപ്പൂര്‍ 7,75,21,329 രൂപയും ചെലവിട്ടു. ഇതേ വര്‍ഷം സെപ്തംബറിലെ യുഎസ് സന്ദര്‍ശനത്തിനായി 15,33,76,348 രൂപയാണ് ചെലവ്. ഒക്ടോബറില്‍ ലാവോ ലാവോ ഡിപിആര്‍ സന്ദര്‍ശനത്തിനായി 3,00,73,096 രൂപയും, റഷ്യന്‍ യാത്രയ്ക്കായി 10,74,99,171 രൂപയും ചെലവഴിച്ചു.