ഗാന്ധിപാര്‍ക്ക്- മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ തെരുവ് വിളക്ക് സ്ഥാപിച്ചു

General

മാനന്തവാടി :ഗാന്ധിപാര്‍ക്ക്, മെഡിക്കല്‍ കോളേജ് ജംക്ഷന്‍ മുതല്‍ ഫോറസ്റ്റ് ഓഫിസ് പരിസരം വരെ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. തെരുവ് വിളക്കുകളുടെ സ്വിച്ച് ഓണ്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി നിര്‍വഹിച്ചു. 75 ലക്ഷം രൂപ ചെലവിലാണ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്. എരുമത്തെരുവ് മുതല്‍ ബിഷപ് ഹൗസ് വരെയും ജോസ് ടാക്കീസ് ജംക്ഷന്‍ മുതല്‍ സെന്റ് ജോസഫ് ആശുപത്രി വരെയും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. പരിപാടിയില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.വി.എസ് മൂസ, ലേഖ രാജീവന്‍, അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി. വി ജോര്‍ജ്, വി.യു ജോയി, പി.എം ബെന്നി, ഷിബു കെ ജോര്‍ജ്, ബാബു പുളിക്കല്‍, മാര്‍ഗരറ്റ് തോമസ്, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി കെ.ഉസ്മാന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *