പുത്തൻ ഒടിടി റിലീസുകൾ (Latest OTT Releases)ഇൻസ്റ്റഗ്രാം
കൈനിറയെ ചിത്രങ്ങളാണ് ഈ വാരം ഒടിടി റിലീസിനെത്തിയിരിക്കുന്നത്. വിനയ് ഫോർട്ടിന്റെ ‘സംശയം’, ഷാഹി കബീറിന്റെ ‘റോന്ത്’ എന്നിവയാണ് ഈ ആഴ്ചയിലെ പ്രധാന ഒടിടി റിലീസുകൾ. ഒപ്പം പൃഥ്വിരാജ് നായകനായെത്തുന്ന ബോളിവുഡ് ചിത്രം സർസമീനും ഈ ആഴ്ച റിലീസ് ചെയ്യും. ഈ ആഴ്ചയിലെ പുതിയ ഒടിടി റിലീസുകൾ നോക്കിയാലോ.
1. റോന്ത്

റോന്ത്ഇൻസ്റ്റഗ്രാം
ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടുത്തിടെ തിയറ്ററുകളിലെത്തിയ ‘റോന്ത്.’ ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം മികച്ച പ്രതികരണമായിരുന്നു നേടിയത്. ജൂലൈ 22 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും.
2. സംശയം

സംശയംഇൻസ്റ്റഗ്രാം
വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് രവി സംവിധാനം ചെയ്ത ചിത്രമാണ് ‘സംശയം’. രാജേഷ് രവി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയൊരിക്കുന്നത്. സംശയം ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 24ന് മനോരമ മാക്സിലൂടെ ചിത്രമെത്തും.
3. മണ്ഡലാ മർഡേഴ്സ്

മണ്ഡലാ മർഡേഴ്സ്ഇൻസ്റ്റഗ്രാം
ഗോപി പുത്രൻ സംവിധാനം ചെയ്യുന്ന സീരിസാണ് മണ്ഡലാ മർഡേഴ്സ്. വാണി കപൂർ, സുർവീൻ ചൗള, സാമി ജോനാസ് എന്നിവരാണ് സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജൂലൈ 25 ന് നെറ്റ്ഫ്ലിക്സിലൂടെ സീരിസ് സ്ട്രീം ചെയ്തു തുടങ്ങും. മിത്തോളജിക്കൽ ക്രൈം ത്രില്ലർ ആയാണ് സീരിസ് എത്തുക. ആറ് എപ്പിസോഡുകളാണ് സീരിസിലുള്ളത്.
4. സർസമീൻ

സർസമീൻഇൻസ്റ്റഗ്രാം
പൃഥ്വിരാജും കജോളും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് സർസമീൻ. നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. കയോസി ഇറാനി സംവിധാനം ചെയ്യുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുക. ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് തുടങ്ങും.
5. റംഗീൻ

റംഗീൻRangeen
വിനീത് കുമാർ സിങ്, രാജശ്രീ ദേശ്പാണ്ഡെ എന്നിവർ അഭിനയിക്കുന്ന വെബ് സീരിസാണ് റംഗീൻ. ജൂലൈ 25ന് ആമസോൺ പ്രൈം വിഡിയോയിലൂടെ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും.