ലോർഡ്സ് ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി; പരമ്പരയിൽ സമനില പിടിച്ച് ഇം​ഗ്ലണ്ട്

General

ലണ്ടന്‍: ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയെ കീഴടക്കി ഇംഗ്ലണ്ട് വനിതകള്‍. മഴകാരണം 29 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ഇം​ഗ്ലണ്ട് ഇന്ത്യൻ വനിതകളെ പരാജയപ്പെടുത്തിയത്. ഇതോടെ പരമ്പര സമനിലയിലായി.

ടോസ് ചെയ്തയുടന്‍ മഴ പെയ്തതിനാല്‍ നാലുമണിക്കൂറോളം വൈകിയാണ് കളി തുടങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 29 ഓവറില്‍ 8 വിക്കറ്റിന് 143 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മഴനിയമപ്രകാരം 21 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുത്താണ് വിജയിച്ചത്.

ഇന്ത്യൻ നിരയിൽ 51 പന്തില്‍ 42 റണ്‍സെടുത്ത സ്മൃതി മന്ഥാന മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. വിജയത്തോടെ പരമ്പര സമനിലയിലാക്കാൻ ഇംഗ്ലണ്ടിനായി. ആദ്യ കളിയിൽ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചിരുന്നു. ജൂലൈ 22-ന് ഏകദിന പരമ്പരയിലെ അവസാന മത്സരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *