കൈതക്കൽ: കൈതക്കൽ ശാഖാ വനിതാ ലീഗ് മടിത്തട്ട് ലഹരി വിരുദ്ധ ക്യാമ്പയിൻ വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി സൗജത്ത് ഉസ്മാൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.കൈതക്കൽ ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പുളിക്കണ്ടി നാസർ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡണ്ട് എടപ്പാറ നാസർ മുഖ്യപ്രഭാഷണം നടത്തി. പനമരം സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഹീം.എ ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു. മണ്ഡലം ജോയിൻ സെക്രട്ടറി ആസ്യ ഉസ്മാൻ ആശംസയർപ്പിച്ച് സംസാരിച്ചു. കൈതക്കൽ ശാഖാ വനിതാ ലീഗ് സെക്രട്ടറി ജൂൽന ഉസ്മാൻ സ്വാഗതവും വനിതാ ലീഗ് പനമരം പഞ്ചായത്ത് പ്രസിഡൻ്റ് ഹാജറ അഷ്റഫ് നന്ദിയും പറഞ്ഞു.