കദനം.
നീർമാതളത്തളിരിലലയും
പൂങ്കാറ്റിൽ പോലും മൗനം.
ചായും വെയിൽ ചിന്ത് പോലും
മൂവന്തിയിൽ നിരാലംബം.
വഴി തേടും പറവ തൻ ചിറകിൽ
രണ്ടു കുഞ്ഞിളം തൂവലിൻ ഭാരം.
പുലരുന്ന നാളെകൾക്കേതോ
നിറം മാഞ്ഞ സ്വപ്നത്തിൻ കദനം.
ഇനിയുണ്ടോ മലരേ എനിക്കായ്
പൂക്കളിൽ നിറയും വസന്തം.
ഇനിയുണ്ടോ മഴയേ എനിക്കായ്
നീ നെയ്‌ത വില്ലിൻ സുഗന്ധം.