ഇറാനിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തണം: കേരള പ്രവാസി സംഘം

General

കൽപറ്റ: അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ഇറാനിൽ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരമാധികാര രാഷ്ട്രമായ ഇറാനിൽ കടന്നാക്രമണം നടത്തി പശ്ചിമേഷ്യയെയാകെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കാൻ ഇസ്രായേൽ ശ്രമിക്കുന്നത് അപലപനീയമാണ്. ഇറാനിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷക്ക് വേണ്ട നടപടികൾ കേന്ദ്ര സർക്കാർ ഉടൻ എടുക്കണം. ഇറാനിലെയും, ഇസ്രയേലിലെയും മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തിന്റെ സുരക്ഷയിൽ പ്രവാസി സംഘം ആശങ്ക പ്രകടിപ്പിച്ചു. പ്രവാസി സമൂഹത്തെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയോ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുകയോ ചെയ്യുന്നതിനുള്ള നടപടികൾ അടിയന്തിരമായി കേന്ദ്രം സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ കെ നാണു, സെക്രട്ടറി അഡ്വ: സരുൺ മാണി എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *