പുൽപ്പള്ളി: പുൽപ്പള്ളി സീതാമൗണ്ടിൽ ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തിൽ
രണ്ട് ആടുകൾക്ക് പരിക്കേറ്റു. ചെന്നായക്കൂട്ടം ആക്രമിക്കാനായി ഓടിച്ച വിദ്യാർഥി വീടിനുള്ളിൽ കയറി രക്ഷപെട്ടു. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. ഐശ്വര്യക്കവലയിലെ കുറുപ്പഞ്ചേരി ഷാജുവിൻ്റെ ആടുകളെയാണ് ചെന്നായ ക്കൂട്ടം ആക്രമിച്ചത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. സമീപത്തെ കൃഷിയിടത്തിൽ കളിക്കുകയായിരുന്ന പുലികുത്തിയിൽ വിൽസൻ്റെ മകൻ ഡോണിനെ ചെന്നായക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഓടി വീടിനുള്ളിൽ കയറിയതിനാൽ രക്ഷപ്പെട്ടു. തുടർന്നാണ് ഷാജുവിൻ്റെ വീടിൻ്റെ പുറകിൽ കെട്ടി യിട്ടിരുന്ന ആടുകളെ ചെന്നായക്കൂട്ടം ആക്രമിച്ചത്. ആടുകളുടെ കരച്ചിൽകേ ട്ടെത്തിയ വീട്ടുകാർ ബഹളം കേട്ടതോടെയാണ് ചെന്നായക്കൂട്ടം പിന്തിരിഞ്ഞത്. നാല് വയസ്സുള്ളതും ഒരു വയസ്സ് പ്രായമുള്ളതുമായ ആടുകളെയാണ് ആക്രമി ച്ചത്. സാരമായി പരിക്കേറ്റ ആടുകൾക്ക് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകി.