വിട്ടുമാറാത്ത വയറുവേദന, ​ഗർഭിണിയുടെ വയറ്റിൽ നിന്ന് നീക്കിയത് ടെന്നീസ് ബോളിന്റെ വലിപ്പമുള്ള വിര, വില്ലനായത് വളർത്തു നായ

General

ടുണീസ്: ​​ഗർഭിണിയുടെ വയറ്റിൽ നിന്ന് ടെന്നീസ് ബോളിന്റെ വലിപ്പത്തിലുള്ള ടേപ്പ് വേം ഹൈഡാറ്റിക് സിസ്റ്റ് കണ്ടെത്തി. ടൂണിഷ്യയിൽ 26 വയസുകാരിയിലാണ് ഹൈഡാറ്റിക് സിസ്റ്റ് കണ്ടെത്തിയത്. യുവതി 20 ആഴ്ച ​ഗർഭിണിയായിരുന്നു. വളർത്തുനായയുടെ ശരീരത്തിൽ നിന്നാകാം വിര പകർന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ സിടി സ്കാൻ പരിശോധനയിലാണ് വയറ്റിൽ‌ വിര സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളർച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്.

യുവതിയു‍ടെ പെൽവിക് മേഖലയിലാണ് ഈ സിസ്റ്റ് കണ്ടെത്തിയത്. ടേപ്പ് വേം വിരകളുടെ മുട്ട വഹിക്കുന്ന നായ്ക്കളുമായി സമ്പർക്കം പുലർത്തുന്നവരിലാണ് ഇത്തരം സിസ്റ്റ് രൂപപ്പെടുന്നത്. വിദ​ഗ്ദ ചികിത്സയിലൂടെ വയറ്റിൽ നിന്ന് വിരയെ നീക്കിയെങ്കിലും വളർത്തു മൃ​ഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേക ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും ആരോ​ഗ്യ വിദ​ഗ്ധർ നൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *