ചെറിയൊരു ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മമ്മൂട്ടിയുടെ പുതിയ ചിത്രം. നിര്‍മാതാവ് ജോര്‍ജ് ആണ് മമ്മൂട്ടിയുടെ പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ക്യാമറയുമായി പുറം തിരിഞ്ഞ് നില്‍ക്കുന്ന ഫോട്ടോയാണ് ജോര്‍ജ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അടുത്തിടെ ചില ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ പൊതു വേദികളില്‍ നിന്ന് വിട്ടുനിന്നിരുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണിത്. കിരീടത്തിന്റെ ചിഹ്നത്തിനൊപ്പം സര്‍വജ്ഞന്‍ എന്ന വിശേഷണത്തോടെയാണ് ജോര്‍ജ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. വിദൂരതയിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്ന മമ്മൂട്ടിയുടെ ചിത്രത്തിന് താഴെ ഇതിനോടകം നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുത്ത്. ഹീ ഈസ് ബാക്ക്, രാജാവ് തിരിച്ചെത്തി തുടങ്ങിയ കമന്റുകളാണ് കൂടുതലും.