അവസാന പന്ത് വരെ ആവേശം; ചെന്നൈയെ രണ്ട് റണ്‍സിന് വീഴ്ത്തി ബംഗളൂരുവിന് ത്രില്ലര്‍ ജയം

General

ബംഗളൂരു: ഐപിഎല്ലില്‍ അവസാന ഓവര്‍ വരെ ആവേശം നിറച്ച ചെന്നൈ- ബംഗളൂരു പോരാട്ടത്തില്‍ ബംഗളൂരുവിന് ജയം. ബംഗളൂരു നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈക്ക് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു.

അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിന് രണ്ട് റണ്‍സ് ജയം. പ്ലേഓഫ് കാണാതെ ഇതിനകം പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്സിനെയാണ് തകര്‍ത്തത്. 48 പന്തില്‍ 94 റണ്‍സ് നേടിയ ആയുഷ് മാത്രെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. അഞ്ച് സിക്സും ഒന്‍പത് ബൗണ്ടറിയുമം ഉള്‍പ്പെടെ ആയിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 45 പന്തില്‍ 77 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു.

വിജയിക്കാന്‍ കഴിയുമായിരുന്ന മത്സരം മാത്രെ പുറത്തായതാണ് ചെന്നൈക്ക് തിരിച്ചടിയായത്. തുടര്‍ന്നെത്തിയ ഡെവാള്‍ഡ് ബ്രെവിസ് തൊട്ടടുത്ത പന്തില്‍ത്ത തന്നെ മടങ്ങി. പിന്നീട് ധോനിയും രവീന്ദ്ര ജഡേജയും സ്‌കോര്‍ നീക്കി. യഷ് ദയാലെറിഞ്ഞ അവസാന ഓവറില്‍ ധോനി (12) പുറത്തായതോടെ ശിവം ദുബെയെ ഇംപാക്ട് പ്ലെയറായി ഇറക്കി. ആദ്യ പന്തില്‍ത്തന്നെ ദുബെ സിക്സടിച്ച് പ്രതീക്ഷനല്‍കി. അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ് വേണ്ടിയിരിക്കേ, ദുബെ സിംഗിള്‍ മാത്രമെടുത്തു. ഇതോടെ രണ്ട് റണ്‍സിന്റെ തോല്‍വി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. വെറും 14 പന്തില്‍ പുറത്താവാതെ 53 റണ്‍സ് നേടിയ റൊമാരിയോ ഷെപേര്‍ഡാണ് ബംഗളൂരുവിന് ാന്‍ സ്‌കോറിലെത്തിച്ചത്. 33 പന്തില്‍ 55 റണ്‍സെടുത്ത ബെതലാണ് ബെംഗളൂരു നിരയില്‍ ആദ്യം പുറത്തായത്. 33 പന്തില്‍ 62 റണ്‍സ് നേടിയ കോഹ് ലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.

Leave a Reply

Your email address will not be published. Required fields are marked *