10,12 പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് സിബിഎസ്ഇ

General

ന്യൂഡല്‍ഹി: 10,12 ക്ലാസ്സുകളിലെ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിബിഎസ്ഇ. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഔദ്യോഗികമായി ഒരു അറിയിപ്പും നല്‍കിയിട്ടില്ല. റിസള്‍ട്ട് ഇന്ന് പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സിബിഎസ്ഇ ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തെറ്റായ വാര്‍ത്തകളുടെ പിന്നാലെ പോകരുത്. റിസറ്#ട്ട് അടക്കമുള്ള വിവരങ്ങള്‍ അറിയാനായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നിവയില്‍ നിന്നുള്ള അപ്ഡേറ്റുകള്‍ മാത്രം ആശ്രയിക്കണമെന്നും സിബിഎസ്ഇ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *