വെടിക്കെട്ട് ക്യാമറ, കിടിലോല്‍ക്കിടിലൻ ബാറ്ററി: ഐക്യു Z10 സീരീസ് ലോഞ്ച് ചെയ്തു

ഐക്യു‍വിൻ്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ സീരീസായ Z10 സീരീസ് ഇന്ത്യല്‍ ലോഞ്ച് ചെയ്തു. Z10 , Z10x എന്നീ രണ്ട് മോഡലുകളാണ് ഈ സീരീസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ള വലിയ ശേഷിയുള്ള ബാറ്ററികളുമായാണ് ഇവ വിപണിയിലേക്ക് എത്തുന്നത്. മാത്രമല്ല മികച്ച ക്യാമറ സവിശേഷതകളും ഫോണുകള്‍ക്കുണ്ട്. ഐക്യു Z10 സീരീസിൻ്റെ ഇന്ത്യയിലെ ലോഞ്ച് വില: ഇന്ത്യയിലെ ഐക്യു Z10 ന്റെ അടിസ്ഥാന 8GB + 128GB വേരിയന്റിന് 21,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.ഏറ്റവും ഉയർന്ന 12GB […]

Continue Reading

‘വെല്ലുവിളികള്‍ മറികടന്ന് സര്‍ക്കാര്‍ മുന്നോട്ട്’; വയനാട് പുനരധിവാസം ഒരുമിച്ച്, ഒറ്റക്കെട്ടായി നമ്മള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി

വയനാടില്‍ ചൂരല്‍മല- മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മാണം ഇന്ന് ആരംഭിച്ചുവെന്നും വെല്ലുവിളികള്‍ മറികടന്ന് പുനരധിവാസം പൂര്‍ത്തീകരിക്കാന്‍ പ്രതിജ്ഞാബദ്ധമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുമിച്ച്, ഒറ്റക്കെട്ടായി ദുരന്തബാധിതരുടെ പുനരധിവാസം നമ്മള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് പുതുക്കിയ ന്യായവില പ്രകാരമുള്ള അധിക നഷ്ടപരിഹാരമായ 17.77 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിനുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 26 കോടി രൂപ […]

Continue Reading

ഇത് ചരിത്രം ! സ്വര്‍ണ വില പവന് 70,000 രൂപ കടന്നു

ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണ വില പവന് 70,000 രൂപ കടന്നു. കഴിഞ്ഞ മൂന്നു ദിവസമായി വന്‍ കുതിപ്പാണ് സ്വര്‍ണ വിലയിലുണ്ടായത്. 70,160 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നു കൂടിയത് 200 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 8770 ആയി. ജനുവരി 22നാണ് സ്വര്‍ണവില 60,000 കടന്നത് ഇപ്പോള്‍ ഇതാ സ്വര്‍ണത്തിന്റെ വില 70,000ത്തോട് അടുത്തിരിക്കുകയാണ്.

Continue Reading

വയനാട് പുനരധിവാസം: എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമി ഔദ്യോഗികമായി സര്‍ക്കാര്‍ ഏറ്റെടുത്തു

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന്റെ ഭൂമി ഔദ്യോഗികമായി സര്‍ക്കാര്‍ ഏറ്റെടുത്തു. എസ്‌റ്റേറ്റ് ഭൂമിയില്‍ ജില്ലാ കലക്ടര്‍ നോട്ടീസ് പതിച്ചു. 64.4705 ഹെക്ടര്‍ ഭൂമിയാണ് ദുരന്തനിവാരണ ഉത്തരവ് പ്രകാരം ഏറ്റെടുത്തിട്ടുള്ളത്. ഹൈക്കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കലക്ടറുടെ നടപടി. വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്തിട്ടുള്ളത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നുമുതല്‍ തുടങ്ങുമെന്ന് കലക്ടര്‍ സൂചിപ്പിച്ചു.

Continue Reading

ഏഴുവർഷം നീണ്ട വിചാരണ; നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ഇതുവരെയുള്ള വാദത്തില്‍ ആവശ്യമെങ്കില്‍ കോടതി വ്യക്തത തേടും. അതിനായി മേയ് 21ന് കേസ് വീണ്ടും പരിഗണിക്കും. തുടർന്ന് കേസിൽ വിധി പറയാനായി മാറ്റും. ഏഴുവർഷത്തോളം നീണ്ട വിചാരണ നടപടികൾക്ക് ഒടുവിലാണ് നടിയെ ആക്രമിച്ച കേസിൽ വാദം പൂർത്തിയാകുന്നത്. എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദമാണ് ആദ്യം പൂര്‍ത്തിയായത്. പിന്നാലെ പ്രോസിക്യൂഷന്റെ മറുപടി വാദവും 10 ദിവസത്തിനകം പൂര്‍ത്തിയാക്കി. നടന്‍ ദിലീപ് ഉള്‍പ്പടെ […]

Continue Reading

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്ഷ് ഇ മുഹമ്മദ് എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസവും സൈന്യം മറ്റൊരു ഭീകരനെ വധിച്ചിരുന്നു. ഓപ്പറേഷനുകളില്‍ മോശം കാലാവസ്ഥ ഉണ്ടായിരുന്നിട്ടും രണ്ട് ഭീകരരെ കൂടി വധിച്ചെന്ന് സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്‌സ് എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. ഇവരില്‍ നിന്നും എകെ, എം4 റൈഫിളുകളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

Continue Reading

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും – ജവഹർ ബാൽ മഞ്ച്

കൽപ്പറ്റ : ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മറ്റി. പരിപാടികളുടെ ഭാഗമായി ജില്ലാതല ലഹരിവിരുദ്ധ ചിത്രരചന ക്യാമ്പയിൻ സംഘടിപ്പിച്ചു. കെപിസിസി മെമ്പർ കെ. ഇ വിനയൻ ചിത്രരചന ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു. വരും ദിവസങ്ങളിൽ കുട്ടികളുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം വിവധ സർഗാത്മക പരിപാടികൾ ലഹരിക്കെതിരെ സംഘടിപ്പിക്കും. ഈ മഹാവിപത്തിനെ തടയാനുള്ള പോരാട്ടത്തിൽ ജവഹർ ബാൽ മഞ്ചും അണിനിരക്കും. […]

Continue Reading

അസ്മയുടെ മൃതദേഹം കൊണ്ടുവന്നത് പുല്‍പായയില്‍ പൊതിഞ്ഞ്, മരണകാരണം അമിത രക്തസ്രാവം; സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയത്. അതിനിടെ മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാല്‍ രക്തം വാര്‍ന്നാണു മരണമെന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണു വ്യക്തമായത്. വൈകീട്ട് […]

Continue Reading

ചൈനയുമായുള്ള വ്യാപാര യുദ്ധം മുറുകുന്നു; പകരച്ചുങ്കത്തിന് അധിക നികുതി പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍: ചൈന പ്രഖ്യാപിച്ച പകരച്ചുങ്കം പിന്‍വലിച്ചില്ലെങ്കില്‍ തീരുവ 50 ശതമാനം കൂടി കൂട്ടുമെന്ന് അമേരിക്കന്‍ പ്രസിഡ‍ന്‍റ് ഡോണള്‍ഡ് ട്രംപ്. ഭീഷണി നടപ്പായാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വരുന്നത് 84 ശതമാനം തീരുവയാകും. രണ്ട് ദിവസം മുമ്പാണ് യു എസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ചൈന പ്രഖ്യാപിച്ചത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി യു എസ് പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യുഎസിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇത് പ്രഖ്യാപിച്ച് 48 മണിക്കൂറിനകമാണ് ട്രംപിന്റെ തിരിച്ചടി. തന്റെ സോഷ്യല്‍മീഡിയ […]

Continue Reading

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാന്‍ എം ജി ശ്രീകുമാര്‍; ‘വൃത്തി’ കോണ്‍ക്ലേവിലേയ്ക്കും ക്ഷണം

കൊച്ചി: സംസ്ഥാന തദ്ദേശ ഭരണ വകുപ്പിന്റെ സ്വപ്നപദ്ധതിയായ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാന്‍ സന്നദ്ധത അറിയിച്ച് ഗായകന്‍ എം ജി ശ്രീകുമാര്‍. തദ്ദേശ വകുപ്പു മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 9 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി 2025’ ദേശീയ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എം ജി ശ്രീകുമാറിനെയും ക്ഷണിച്ചെന്ന് മന്ത്രി പറഞ്ഞു. എംജി ശ്രീകുമാറുമായി താന്‍ സംസാരിച്ചിരുന്നെന്ന് എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. അന്ന് നടന്ന സംഭവം […]

Continue Reading