ബാംഗ്ളൂർ:ബാംഗ്ലൂരിലെ ഇന്ത്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ ടി കെ ബെഹറ, പി ആർ ഒ ഡോ നന്ദിഷ എന്നിവരുമായി ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (OMAK)വയനാട് ജില്ലാ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.
ഐ ഐ എച്ച് ആർ മെയ് മാസത്തിൽ നടക്കുന്ന ഓൺലൈൻ മീഡിയ വർക്ക്‌ഷോപ്പുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച
കാർഷിക ഗവേഷണ കേന്ദ്രത്തിലെ പുതിയ ഗവേഷണ ഫലങ്ങൾ കേരളത്തിലെ കർഷകരിലേക്ക് എത്തിക്കാൻ ഓൺലൈൻ മാധ്യമങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് ഐ ഐ എച്ച് ആർ ഡയറക്റ്റർ അഭിപ്രായപ്പെട്ടു.
ന്യൂസ് ബെഗളുരു ഡോട്ട് കോം എഡിറ്റർ ഉമേഷ് രാമൻ, എൻ മലയാളം എഡിറ്റർ സി ഡി സുനീഷ് , ന്യൂസ് ലൈവ് ഡോട്ട് കോം എഡിറ്റർ മുനീർ പാറക്കടവത്ത് എന്നിവർ പങ്കെടുത്തു