പോരാടാം ഒന്നായി ലഹരിക്കെതിരെ; കൂട്ടയോട്ടം നടത്തി

General

കല്‍പ്പറ്റ: ‘പോരാടാം ഒന്നായി ലഹരിക്കെതിരെ’ എന്ന മുദ്രാവാക്യമുയര്‍ത്തി കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ്ങ് വയനാട് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഏപ്രില്‍ 5 ശനിയാഴ്ച രാവിലെ 8 മണിക്ക് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ മുതല്‍ കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് വരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനം നിര്‍വഹിച്ചു. സിനിമാതാരം അബു സലിം, ഇന്ത്യന്‍ ക്രിക്കറ്റര്‍ കുമാരി സജ്‌ന സജീവന്‍ എന്നിവര്‍ ചേര്‍ന്ന് കൂട്ടയോട്ടത്തിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എം.കെ. ഭരതന്‍, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി സി സജീവ,് സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.എം. ശശിധരന്‍, പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മുബാറക്ക്, പ്രസിഡന്റ് ബിപിന്‍ സണ്ണി, ട്രഷറര്‍ എം.ബി. ബിഗേഷ്, സംസ്ഥാന നിര്‍വാഹക സമിതി അംഗം ജോര്‍ജ് നിറ്റസ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് പി. സംഷാദ്, സെക്രട്ടറി സന്തോഷ് അമ്പലവയല്‍, KVVES ജില്ലാ പ്രസിഡണ്ട് ജോജിന്‍ ടി ജോയ്, ട്രഷറര്‍ നൗഷാദ് കാക്കവയല്‍, നേതാക്കളായ താരിഖ് കടവന്‍, സി. ഷൈജല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *