വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍പ്പന; സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി

പിടിയിലായത് പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മേപ്പാടി: വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍ക്കുന്ന സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി. മൂപ്പൈനാട്, താഴെ അരപ്പറ്റ, ശശി നിവാസ്, രഞ്ജിത്ത് ശശി(24)യെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ കവര്‍ച്ച കേസിലും, മേപ്പാടി സ്‌റ്റേഷനില്‍ കഞ്ചാവ് കേസിലും, മോഷഷണ കേസിലും, പോക്‌സോ കേസിലും പ്രതിയാണ്. പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ഇയാള്‍ വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടത്്. 21.03.2025 തീയതി രാത്രി […]

Continue Reading

ആശാ വര്‍ക്കര്‍മാരുടെ നിരാഹാരസമരം ഇന്നുമുതല്‍; കേന്ദ്രവുമായി ചര്‍ച്ചകള്‍ക്കായി മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കാര്‍ മാര്‍ പ്രഖ്യാപിച്ച നിരാഹാര സമരം ഇന്നു മുതല്‍. ആദ്യഘട്ടത്തില്‍ മൂന്നുപേരാണ് നിരാഹാരം ഇരിക്കുന്നത്. രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി. ഇന്നലെ സംസ്ഥാന സര്‍ക്കാരുമായി നടന്ന ചര്‍ച്ചകളില്‍ തീരുമാനമാകാതെ വന്നതോടെയാണ് ആശ വര്‍ക്കര്‍മാര്‍മാര്‍ നിരാഹാര സമരത്തിനൊരുങ്ങുന്നത്. അതേസമയം ആശവര്‍ക്കര്‍മാരുടെ സമരം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലേക്ക് പോയി. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായു വീണാ ജോര്‍ജ് കൂടിക്കാഴ്ച […]

Continue Reading

മോദി സ്തുതി; തരൂരിന്റെ ‘ന്യൂട്രല്‍ രാഷ്ട്രീയത്തില്‍പ്പെട്ട്’ കോണ്‍ഗ്രസ്; സംസ്ഥാന നേതൃത്വത്തില്‍ അതൃപ്തി

തിരുവനന്തപുരം: ശശി തരൂരിന്റെ മോദി സ്തുതിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും കലുക്ഷിതമാകുന്നു. റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ നരേന്ദ്രമോദി സ്വീകരിച്ച നയം ശരിയെന്ന് പറഞ്ഞ ശശി തരൂര്‍, ഇതുമായി ബന്ധപ്പെട്ട് താന്‍ മുന്‍പ് എതിര്‍പ്പ് ഉന്നയിച്ചത് അബദ്ധമായി പോയെന്ന് ഏറ്റുപറയുകയും ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നയതന്ത്രവിദഗ്ധര്‍ പങ്കെടുത്ത ‘റായ്സിന ഡയലോഗില്‍’ ആണ് ശശി തരൂര്‍ മോദിയെ പുകഴ്ത്തിയത്. തരൂരിന്റെ പ്രതികരണം സ്വാഗതം ചെയ്ത ബിജെപി മോദിയുടെ വിദേശനയത്തിന്റെ അംഗീകാരമെന്ന നിലയിലേക്ക് ചര്‍ച്ചകള്‍ തിരിക്കുന്നതാണ് കോണ്‍ഗ്രസിന് […]

Continue Reading

മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകം? പ്രതി പിടിയില്‍

മലപ്പുറം: മലപ്പുറത്ത് കിഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. അസം സ്വദേശി ഗുല്‍സാര്‍ ഹുസൈനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് പറയുന്നു. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കിഴിശ്ശേരി അങ്ങാടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരാള്‍ കിടക്കുന്നത് കണ്ടത്. പിന്നാലെ ഇയാള്‍ മരിച്ചു. തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയിലാണ് വാഹനാപകടമല്ലെന്ന് പൊലീസിന് സംശയം തോന്നിയത്. മരിച്ച അഹദുലും പ്രതി ഗുല്‍സാറുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതേച്ചൊല്ലി […]

Continue Reading

കരസേനയിൽ അ​ഗ്നിവീർ ആകാം; രജിസ്ട്രേഷൻ ആരംഭിച്ചു; വനിതകൾക്കും അവസരം

ന്യൂഡൽഹി: കരസേനയിൽ 2025-2026-ലെ അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എട്ടാംക്ലാസ്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്നീഷ്യൻ, അഗ്നിവീർ ട്രേഡ്‌സ്മാൻ, എന്നീ വിഭാഗങ്ങളിലേക്കാണ് സെലക്ഷൻ. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. അപേക്ഷകർ 2004 ഒക്ടോബർ ഒന്നിനും 2008 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അപേക്ഷ: www.joinindianarmy.nic.in ൽ ലോഗിൻ ചെയ്താണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 10. അപേക്ഷയിൽ ആധാർ […]

Continue Reading

അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ കൈക്കൂലി; തൊടുപുഴയിൽ എഎസ്ഐ വിജിലൻസ് പിടിയിൽ

തൊടുപുഴ: ഇടുക്കിയിൽ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രദീപ്‌ ജോസ് ആണ് പിടിയിൽ ആയത്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ കൈക്കൂലി വാങ്ങിയതിനാണ് പിടിയിലായത്. ഇയാളുടെ സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായിട്ടുണ്ട്. റഷീദിന്റെ ഗൂഗിൾ പേ വഴിയാണ് പണം വാങ്ങിയത്.

Continue Reading

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയതോ മിതമായതോ ആയ വേനല്‍മഴ ലഭിയ്ക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ ദിവസങ്ങളില്‍ പലയിടങ്ങളിലായി ഉച്ചക്ക് ശേഷമോ രാത്രിയോ മഴ പെയ്‌തേക്കും. മാര്‍ച്ച് 20 വരെ മിക്ക ജില്ലകളിലും വേനല്‍മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം […]

Continue Reading

ബെവ്കോയിൽ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന; പകുതി വിലയ്ക്ക് ബ്രാൻഡി!

തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ഷോപ്പുകളിൽ ബ്രാൻഡിയു‍ടെ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന. ബ്ലു ഓഷ്യൻ ബിവറേജസ് എന്ന കമ്പനിയാണ് ചില ബ്രാൻഡുകൾ നിർത്തുന്നതിന്റെ ഭാ​ഗമായി വില പകുതിയായി കുറച്ചത്. 1310 രൂപയ്ക്കു വിറ്റിരുന്ന കുപ്പിയുടെ വില 650 രൂപയാക്കി. സ്റ്റോക്ക് എത്രയും വേ​ഗം വിറ്റു തീർക്കുകയാണ് ലക്ഷ്യം. സർക്കാരിനുള്ള നികുതി, ബെവ്കോയുടെ കമ്മീഷൻ എന്നിവയിൽ കുറവു വരില്ല. വില കുറയ്ക്കുന്നതിന്റെ നഷ്ടം കമ്പനിക്കു മാത്രം.

Continue Reading

‘കാഴ്ച മങ്ങാം, എല്ലുകള്‍ക്ക് ഒടിവ് പറ്റാം’; ഭൂമിയില്‍ സുനിത വില്യംസിനെ കാത്തിരിക്കുന്നത്

ന്യൂയോര്‍ക്ക്: അന്താരാഷ്ട ബഹിരാകാശ നിലയത്തില്‍ മാസങ്ങളോളം കുടുങ്ങി കിടന്ന ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും മണിക്കൂറുകള്‍ക്കകം ഭൂമിയില്‍ തിരിച്ചെത്തുന്നത് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകം. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27 ഓടേ സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം ഭൂമിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നാസ അറിയിച്ചു. സുനിത വില്യംസും ബുച്ച് വില്‍മോറും കഴിഞ്ഞ ദിവസം ബഹിരാകാശ നിലയില്‍ എത്തിയ മറ്റ് രണ്ട് യാത്രികര്‍ക്കൊപ്പമാണ് തിരിച്ചെത്തുന്നത്. അതിനിടെ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ച് എത്തുമ്പോള്‍ അവരുടെ […]

Continue Reading

ആശ വര്‍ക്കര്‍ ഓണറേറിയം: മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു, സമര വിജയമെന്ന് നേതാക്കള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരവെ, ആശ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ഓണറേറിയം നല്‍കുന്നതിനായി നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ചാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. സമരം നടത്തുന്ന ആശ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. നേരത്തെ ഈ മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ കുറവുണ്ടായാല്‍ ഓണറേറിയത്തില്‍ കുറവ് വരുത്തുമായിരുന്നു. യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ ഉള്‍പ്പെടെ ഓണറേറിയത്തില്‍ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. മറ്റെന്തെങ്കിലും കാരണങ്ങളാല്‍ യോഗം മുടങ്ങിയാല്‍ പോലും […]

Continue Reading