സിഡ്നി: ലെഗ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്‍റെ അപ്രതീക്ഷിത മരണം ക്രിക്കറ്റ് ലോകത്തെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു.ഇപ്പോഴിതാ, വോൺ മരിച്ച് മൂന്ന് വർഷം പിന്നിടുമ്പോൾ അതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. വോണിന്‍റെ മുറിയിൽനിന്ന് ലൈംഗിക ഉത്തേജക മരുന്നുകൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. അമിതമായ അളവിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതാകാം വോൺ മരിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. 2022 മാർച്ചിലാണ് തായ്ലൻഡിലെ ഒരു ഹോട്ടൽ മുറിയിൽ ഹൃദയാഘാതത്തെ തുടന്ന് വോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാമാഗ്ര എന്ന ലൈംഗിക ഉത്തേജക മരുന്ന് വോണിന്‍റെ മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നതായാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അന്ന് ഇതേക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ഒന്നും പറഞ്ഞിരുന്നില്ല. പൊലീസ് റിപ്പോർട്ടിലും ഇക്കാര്യമൊന്നും ഉണ്ടായിരുന്നില്ല.