യു.എ.ഇ: ഫുജൈറ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഒരുക്കിയ അത്താഴ വിരുന്നിൽ വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനുമായ മലയാളി സോഷ്യൽ ആക്റ്റിവിസ്റ്റ് അഹ്‌മദ് വയലിൽ
കഴിഞ്ഞ ദിവസം ഫുജൈറ രാജകൊട്ടാരത്തിൽ സംഘടിപ്പിച്ച സുഹൂർ വിരുന്നിൽ പങ്കെടുത്തു.
പ്രസ്തുത പരിപാടിയിൽ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയേയും ഫുജൈറ കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയേയും നേരിൽ കണ്ടു റമദാൻ ആശംസകൾ അറിയിക്കാൻ സാധിച്ചതിലും രാജകീയ അത്താഴ വിരുന്നിൽ അതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഫുജൈറ ഭരണാധികാരിക്ക് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും അഹ്‌മദ് പറഞ്ഞു
