സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടിയും വയനാട് എക്സൈസ് ഇന്റലിജിൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യുറോയും സംയുക്തമായി കൊളഗപ്പാറാ പ്രദേശത്ത് പ്രവർത്തിക്കുന്ന പാർസൽ സർവീസ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ അശോക് (age 45/25), s/o മുക്ലാൽ, അശോക് നിവാസ് വീട്, മാനിക്കുനി വയൽ ദേശം സുൽത്താൻ ബത്തേരി വില്ലേജ് സുൽത്താൻ ബത്തേരി താലൂക്ക് എന്നയാളുടെ മേൽവിലാസത്തിൽ എത്തിയ പാർസലിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടുകയും തുടർന്ന് സുൽത്താൻ ബത്തേരിയിൽ ഉള്ള ടിയന്റെ വീട് വിശദമായി പരിശോധിച്ചതിൽ നിന്നുമായി ആകെ 85 kg നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ടിയാനെതിരെ COTPA നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. 30 വർഷമായി സുൽത്താൻ ബത്തേരി ടൗണിൽ സ്ഥിരതാമസമാക്കിയ ഉത്തർപ്രദേശ് സ്വദേശിയായ ടിയാൻ നഗരത്തിലെ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്ത കച്ചവടക്കാരൻ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഓൺലൈൻ ലഹരിക്കടത്ത് തടയുവാനായി പാർസൽ സർവീസ് കേന്ദ്രങ്ങൾ കേന്ദ്രികരിച്ചു തുടർന്നും പരിശോധന ശക്തമാക്കുവാൻ എക്സൈസ് തീരുമാനിച്ചിട്ടുണ്ട്. റെയ്‌ഡിൽ എക്സൈസ് ഇൻസ്പെക്ടർമാരായ P ബാബുരാജ്, മണികണ്ഠൻ വി കെ, പ്രിവന്റ്റീവ് ഓഫീസർ അനിൽകുമാർ ജി, സിവിൽ എക്സൈസ് ഓഫീസർ നിക്കോളാസ് ജോസ്, പ്രിവന്റ്റീവ് ഓഫീസർ ഡ്രൈവർ ബാലചന്ദ്രൻ കെ കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് എന്നിവർ പങ്കെടുത്തു.
