വള്ളിയൂർക്കാവ് ഉത്സവം;മത്സരാർഥികൾക്ക് ജുനൈദ് കൈപ്പാണിയുടെ സമ്മാനങ്ങൾ

General

മാനന്തവാടി: വയനാടിന്റെ ദേശീയ ഉത്സവമായി അറിയപ്പെടുന്ന വള്ളിയൂർക്കാവ് ആറാട്ടു മഹോത്സവത്തോടനുബന്ധിച്ചു പല ദിനങ്ങളിലായി നടക്കുന്ന വിവിധ കലാമത്സരപരിപാടികളിലെ വിജയികൾക്ക് നൽകുവാനായി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വകയായുള്ള സമ്മാനങ്ങൾ ക്ഷേത്ര ഭാരവാഹികൾ ചേർന്ന് ഏറ്റുവാങ്ങി. വള്ളിയൂർക്കാവ് ആറാട്ടുമഹോത്സവത്തിനു ജാതി മത ഭേദമന്യേ ജന ലക്ഷങ്ങളാണ് എത്തുന്നത്. ഇത് സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മഹത്തായ അടയാളമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. വള്ളിയൂർക്കാവ് ഭഗവതി ദേവസ്വം ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ. പത്മനാഭൻ, ടി.കെ. അനിൽകുമാർ, ഉത്സവാഘോഷക്കമ്മിറ്റി പ്രസിഡന്റ് ഡോ. എം.പി. അനിൽ, ജനറൽ സെക്രട്ടറി അശോകൻ ഒഴക്കോടി, കെ പവനൻ മാസ്റ്റർ, ദേവസ്വം മെമ്പർ പി രാമചന്ദ്രൻ, എ. കെ ജയദേവൻ, സന്തോഷ്‌ ജി നായർ, വിജയൻ, സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുടെ സജീവമായ പങ്കാളിത്തം എല്ലാ വർഷവും ഉണ്ടാവാറുണ്ട്. മാർച്ച് 28 വരെ നടക്കുന്ന ഉത്സവത്തിന് മികച്ച ഒരുക്കങ്ങളാണ് ഇത്തവണയും സംഘാടകർ നടത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *