സ്ത്രീകളിലെ അര്‍ബുദ പരിശോധനയുമായി ആരോഗ്യ വകുപ്പ്ക്യാന്‍സര്‍ കെയര്‍ സ്‌ക്രീനിങ് ക്യാമ്പയിന് നാലിന് തുടക്കം

സ്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ജില്ലയിലെ 30 വയസ് കഴിഞ്ഞ സ്ത്രീകളില്‍ ക്യാന്‍സര്‍ കെയര്‍ പരിശോധന നടത്തുന്നു. ക്യാന്‍സര്‍ കെയര്‍ പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുകയാണ് ലക്ഷ്യമെന്ന് കളക്ടറേറ്റില്‍ നടന്ന ജില്ലാതല ക്യാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പെയിന്‍ ഇന്റര്‍ സെക്ടര്‍ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഫെബ്രുവരി നാല് മുതല്‍ മാര്‍ച്ച് ഏട്ട് വരെയാണ് പരിശോധന നടക്കുക. രോഗം വൈകി കണ്ടെത്തുന്നത് സംബന്ധിച്ച് ആശങ്ക […]

Continue Reading

സംരംഭക സഭ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു

തദ്ദേശസ്വയംഭരണ, വ്യവസായ വാണിജ്യ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സംരംഭക സഭ സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഏകോപിപ്പിച്ച് സംരംഭകരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാദേശികതലത്തില്‍ പരിഹാരം കാണുക, സംരംഭകത്വ പ്രോത്സാഹന പദ്ധതികളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ സംഘടിപ്പിച്ച സംരംഭകസഭ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് നല്‍കുന്ന വിവിധ സബ്‌സിഡി പദ്ധതികളായ പിഎഇജിപി, പിഎംഎഫ്എംഇ, ഒഎഫ്ഒഇ, മാര്‍ജിന്‍ മണി ഗ്രാന്റ് ടു നാനോ യൂണിറ്റ് പദ്ധതികള്‍, ബാങ്ക് സേവനങ്ങള്‍, […]

Continue Reading

Union Budget 2025: ആദായനികുതി ഇളവ് പരിധി 12 ലക്ഷമാക്കി; ബജറ്റില്‍ വന്‍പ്രഖ്യാപനം, ആനുകൂല്യം പുതിയ സ്‌കീമില്‍

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് വന്‍നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കി. മിഡില്‍ ക്ലാസിനെ സഹായിക്കാന്‍ ആദായനികുതി പരിധി വര്‍ധിപ്പിക്കണമെന്ന വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്താണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. പുതിയ നികുതി സ്‌കീം തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ആദായ നികുതി ഘടന ലളിതമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ആദായനികുതിയുമായി […]

Continue Reading

വയനാടില്ല, വിഴിഞ്ഞമില്ല; കേരളത്തെ പാടേ തഴഞ്ഞു, നിര്‍മലയുടെ ബജറ്റ് ‘ബിഹാര്‍ മയം’

ന്യൂഡല്‍ഹി: ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിനായി കേന്ദ്ര ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍. മഖാന ബോര്‍ഡ്, പ്രത്യേക കനാല്‍ പദ്ധതി, ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്, പട്ന ഐഐടിയുടെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തല്‍ തുടങ്ങി നിരവധി പദ്ധതികളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ജനാധിപത്യ സഖ്യം ഭരിക്കുന്ന ബിഹാറില്‍ ഈ വര്‍ഷം അവസാനത്തോടെയാകും തെരഞ്ഞെടുപ്പ് നടക്കുക. പട്‌ന വിമാനത്താവളം നവീകരിക്കല്‍. പുതിയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്, പുതിയ ഫുഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, എന്റര്‍പ്രണര്‍ഷിപ്പ ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് […]

Continue Reading

കാന്‍സര്‍ ഉള്‍പ്പെടെ 36 ജീവന്‍രക്ഷാ മരുന്നുകളുടെ തീരുവ ഒഴിവാക്കി, ലിഥിയം ബാറ്ററിക്കും തീരുവ ഇളവ്; ഇലക്ട്രിക് വാഹനങ്ങളുടെ വില കുറഞ്ഞേക്കും

ന്യൂഡല്‍ഹി: കാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍, മറ്റ് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 36 മരുന്നുകളുടെ കസ്റ്റംസ് തീരുവ പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍, മറ്റ് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി, അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയ മരുന്നുകളുടെ പട്ടികയില്‍ 36 ജീവന്‍രക്ഷാ മരുന്നുകള്‍ കൂടി ചേര്‍ക്കുമെന്ന് ബജറ്റ് അവതരണവേളയില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. അഞ്ചു ശതമാനം കസ്റ്റംസ് തീരുവ ഈടാക്കുന്ന പട്ടികയില്‍ ആറ് […]

Continue Reading