വനപാലകരുടെ നിർദേശം അവഗണിച്ചു, വാൽപാറയിൽ കാട്ടാനയുടെ മുന്നിൽപെട്ടു, ജർമൻ സ്വദേശിയായ റൈഡർക്ക് ദാരുണാന്ത്യം (വിഡിയോ)
കോയമ്പത്തൂർ: വാൽപാറയിൽ കാട്ടാന ആക്രമണത്തിൽ വിദേശയാത്രികന് ദാരുണാന്ത്യം. ജർമൻ സ്വദേശിയായ മൈക്കിൾ (76) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ന് വാൽപാറ റേഞ്ച് ഹൈവേയിൽ ടൈഗർ വാലിയിലായിരുന്നു സംഭവം. വനമേഖലയിൽ നിന്നെത്തിയ കാട്ടാന റോഡ് കുറുകെ കടക്കുന്നതിനാൽ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ബൈക്കിൽ എത്തിയ മൈക്കിൾ വനപാലകരുടെ നിർദേശം അവഗണിച്ചു മുന്നോട്ടു പോവുകയായിരുന്നു. കാട്ടാന റോഡ് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയിൽ പിന്നിലെത്തിയ ബൈക്കിന്റെ ശബ്ദം കേട്ടു പരിഭ്രാന്തിയിലായെന്നും പിന്തിരിഞ്ഞ് ബൈക്ക് കൊമ്പിൽ കോർത്ത് എറിയുകയായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Continue Reading