രണ്ടു വര്‍ഷം മുന്‍പ് മൂത്ത മകന്‍; എട്ടുമാസം പ്രായമുള്ള ഇളയ മകനും ഭാര്യവീട്ടില്‍ വച്ച് തൊണ്ടയില്‍ അടപ്പ് കുരുങ്ങി മരിച്ചു; കേസ്

കോഴിക്കോട്: തൊണ്ടയില്‍ അടപ്പ് കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് പൊക്കുന്ന് സ്വദേശി അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. രണ്ടുവര്‍ഷം മുന്‍പ് നിസാറിന്റെ മൂത്ത കുഞ്ഞ് ഇതേരീതിയില്‍ മരിച്ചിരുന്നു. രണ്ടു കുട്ടികളും ഭാര്യവീട്ടില്‍ വച്ചാണ് മരിച്ചത്. ഇതില്‍ ദുരൂഹത ആരോപിച്ച് നിസാര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് തൊണ്ടയില്‍ അടപ്പ് കുരുങ്ങി കുഞ്ഞ് മരിച്ചത്. […]

Continue Reading

‘ഒരുക്കം 2025’ പരീക്ഷ പരിശീലനക്ലാസ് സംഘടിപ്പിച്ചു

മടക്കിമല: സ്മാക്ക് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികൾക്കായുള്ള പരീക്ഷ പരിശീലനക്ലാസ് സംഘടിപ്പിച്ചു.മടക്കിമല മദ്രസാ ഹാളിൽ വച്ച് സംഘടിപ്പിച്ച ക്ലാസ് ‘ഒരുക്കം 2025’ റഷീദ് മാസ്റ്റർ ക്ലാസ്സെടുത്തു .സ്വാഗതം ക്ലബ് സെക്രട്ടറി അഷ്‌റഫ് നിർവഹിച്ചു. ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് ത്വൽഹത് നിർവഹിച്ചു .ക്ലബ് ജോയിന്റ് സെക്രട്ടറി റഫീഖ് ആശംസ അറിയിച്ചു .ക്ലബ് ഭാരവാഹി അസീസ് ചടങ്ങിന് നന്ദിയും അർപ്പിച്ചു

Continue Reading

കുരങ്ങു ശല്ല്യം കാരണം പൊറുതിമുട്ടിയ കുടുംബത്തിന് സഹായവുമായി വനം വകുപ്പ്

ചീയമ്പം: കുരങ്ങു ശല്ല്യം കാരണം പൊറുതിമുട്ടിയ ചീയമ്പം ഒന്നാം നമ്പര്‍ സ്വദേശിക്ക് സഹായവുമായി വനം വകുപ്പ്. പ്രദേശവാസിയായ  അസൈനാരുടെ ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂരയ്ക്ക് ചുറ്റും വലയിട്ട് നല്‍കിയാണ് കുരങ്ങു ശല്യത്തില്‍ നിന്നും രക്ഷ നേടാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ശ്രമിച്ചത്. ഇരുളം ഡെപ്യൂട്ടി റെയിഞ്ചു ഫോറസ്റ്റ് ഓഫീസര്‍ കെ.പി അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ജീവനക്കാരാണ് വല കെട്ടിയത്.

Continue Reading

ഇന്റര്‍ലോക്കിട്ട സ്‌ക്കൂള്‍ മുറ്റം ഉദ്ഘാടനം ചെയ്തു

തരിയോട്: വയനാട് ജില്ലാ പഞ്ചായത്ത് തരിയോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് അനുവദിച്ച് ഇന്റര്‍ലോക്കിട്ട മുറ്റതത്തിന്റെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ അനുവദിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ വി.അനില്‍ കുമാര്‍ കുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ വി.ജി ഷിബു, സൂന നവീന്‍, പിടിഎ പ്രസിഡന്റ് ബെന്നി മാത്യു, എസ്എംസി ചെയര്‍മാന്‍ കാസിം. പി.എം, പ്രിന്‍സിപ്പാള്‍ […]

Continue Reading

മേപ്പാടി പുനരധിവാസം:ജോബ് ഓറിയന്റേഷൻ സംഘടിപ്പിച്ചു

കൽപ്പറ്റ: കുടുംബശ്രീ മിഷൻ വയനാട് ഡി ഡി യു ജി കെ വൈ ഡിപ്പാർട്ട്മെന്റും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച യുവജനങ്ങൾക്കായുള്ള ജോബ് ഓറിയന്റേഷൻ പ്രോഗ്രാം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി. മേപ്പാടി മുണ്ടക്കൈ- ചൂരൽമല പ്രദേശത്തുള്ള യുവജനങ്ങൾക്കായാണ് രണ്ടുദിവസത്തെ ഒറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചത്. യുവതലമുറയിൽ ആത്മവിശ്വാസം വർധിപ്പിക്കാനും മികച്ച കരിയർ കണ്ടെത്താനും […]

Continue Reading

ഓഫര്‍ തട്ടിപ്പ്: അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ഇന്ന് കൊച്ചിയില്‍ തെളിവെടുപ്പ്

കൊച്ചി: പകുതിവിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്നുപറഞ്ഞ് കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി തൊടുപുഴ കുടയത്തൂര്‍ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പൊലീസ്. ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ് കണ്ടെത്തല്‍. പ്രതിയെ ഇന്ന് കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പൊന്നുരുന്നിയിലുള്ള അനന്തു കൃഷ്ണന്റെ ഓഫീസായി പ്രവര്‍ത്തിച്ച സോഷ്യല്‍ ബീ വെഞ്ച്വേഴ്‌സ്, മറൈന്‍ഡ്രൈവിലെ ഫ്‌ലാറ്റ് എന്നിവിടങ്ങളില്‍ ആകും പരിശോധന. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കുകയാണ് ലക്ഷ്യം.

Continue Reading

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; കൂടുതല്‍ സമയം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് […]

Continue Reading

ഡല്‍ഹിയെ ആര് നയിക്കും? മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്ന് പേരുകള്‍, തിരക്കിട്ട ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. സംസ്ഥാന നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചര്‍ച്ച നടത്തും. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജരിവാളിനെ തോല്‍പ്പിച്ച പര്‍വേഷ് വര്‍മ, ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദര്‍ ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റേതാണ് അന്തിമ തീരുമാനമെന്നാണ് നേതാക്കളുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദര്‍ശനത്തിന് പോകും മുന്‍പ് മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം […]

Continue Reading

പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിൽ പെരുന്നാളിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി

കല്പറ്റ: കല്പറ്റ കണിയാമ്പറ്റ പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിലെ പെരുന്നാളിൽ പങ്ക് കൊണ്ട് പ്രിയങ്ക ഗാന്ധി എം. പി. ജില്ലയിലെ പരിപാടികൾക്ക് ശേഷം പള്ളിയിലെത്തിയ പ്രിയങ്കയെ പള്ളി വികാരി ഫാ. അലോഷ്യസ് കുളങ്ങര, മുൻ പള്ളി വികാരി ഫാ. തോമസ് പനക്കൽ, അസിസ്റ്റന്റ് പള്ളി വികാരി നോബിൻ രാമച്ചാംകുഴി എന്നിവർ ചേർന്ന് സ്വീകരിച്ചു. മാതാവിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചതിന് ശേഷമാണ് പ്രിയങ്ക മടങ്ങിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രിയങ്ക പള്ളിയിൽ എത്തിയിരുന്നു. അന്ന് പള്ളി വികാരി പെരുന്നാളിന് […]

Continue Reading

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

ദ്വാരക:മനുഷ്യത്വ രഹിതമായ അമേരിക്കയുടെ നാടു കടത്തലിനെതിരെ ഇന്ത്യൻ പൗരൻമാരുടെ അന്തസ് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട മോദി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.നരേന്ദ്ര മോദി രാജ്യം ഭരിക്കുമ്പോൾ ഇന്ത്യക്കാരെ കയ്യും കാലും വിലങ്ങണിയിച്ച് നാടു കടത്തിയ സംഭവം സംഘപരിവാറിന്റെ കപട ദേശീയതയാണ് തെളിയുന്നതെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.പ്രതിഷേധ പ്രകടനത്തിന് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട്,ജില്ലാ ജനറൽ സെക്രട്ടറിമാരായ മനാഫ് ഉപ്പി,ജിജി വർഗീസ്,വിനോദ് തോട്ടത്തിൽ,ഉനൈസ്.ഒ.ടി,ശ്രീജിത്ത് ബിയ്യൂർക്കുന്ന്,ഷെക്കീർ പുനത്തിൽ,പ്രിയേഷ് തോമസ്,അണ്ണൻ ആലക്കൽ,പി.ടി.മുത്തലിബ്,വി.സി.വിനീഷ്,റാഷിദ് […]

Continue Reading