ജുനൈദ് കൈപ്പാണിയെ ഒമാക് വയനാട് ഘടകം അനുമോദിച്ചു

താളൂർ:മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യംഅന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം ,ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ളബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം,മാതൃകാ പൊതുപ്രവർത്തകനുള്ളസംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം, പൊതുപരിപാടികളിലെ പങ്കാളിത്തതിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്,കേന്ദ്ര സർക്കാർ ദേശീയ വികസന ഏജൻസിയായ ഡൽഹി ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയമികച്ച ജില്ലാപഞ്ചായത്ത്‌ മെമ്പർക്കുള്ളഭാരത് സേവക് പുരസ്കാർ ,മികച്ച ജനപ്രതിനിധിക്കുള്ള കൗമുദി ജനരത്ന പുരസ്‌കാരംഎന്നീ അംഗീകാരങ്ങൾ നേടിയവയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻജുനൈദ് കൈപ്പാണിയെ ഒമാക് വയനാട് ജില്ലാകമ്മിറ്റിയുടെ […]

Continue Reading

നിരോധിത പുകയില ഉൽപ്പന്നമായ1400 പാക്കറ്റ് ഹാൻസ് പിടികൂടി

കമ്പളക്കാട്: ലഹരി വിരുദ്ധ സ്ക്വാഡും കമ്പളക്കാട് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉല്പന്നമായ 1400 പാക്കറ്റ് ഹാൻസ് പിടികൂടി. കണിയാമ്പറ്റ, ഒന്നാംമൈൽ, നല്ലമൂച്ചിക്കൽ വീട്ടിൽ, ഷരീഫ്(49) ന്റെ കടയിലും ആളൊഴിഞ്ഞ വീട്ടിലും 22.02.2025 തീയതി നടത്തിയ പരിശോധനയിലാണ് 15 പാക്കറ്റ് വീതം ഹാൻസ് അടങ്ങിയ 93 ബണ്ടിലുകൾ പിടിച്ചെടുത്തത്. വിദ്യാർത്ഥികൾക്കും കുട്ടികൾക്കുമിടയിൽ വിൽപ്പനയ്ക്കായി ഹാൻസ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Continue Reading

സൗജന്യ നേത്രക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട:അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചസൗജന്യ നേത്രപരിശോധനയും തിമിര നിർണ്ണയ ക്യാമ്പും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിഉദ്ഘാടനം ചെയ്തു.ലൈബ്രറിസെക്രട്ടറി എം. മണികണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എം. നാരായണൻ,കെ. ബോബൻ, ശാന്തകുമാരി പി. പി തുടങ്ങിയവർ സംസാരിച്ചു

Continue Reading

വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ 60 കാരനെ ചവിട്ടിക്കൊന്നു

തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ തൃശൂര്‍ താമരവെള്ളച്ചാലില്‍ ഒരാള്‍ മരിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രഭാകരന്‍ എന്നയാളാണ് മരിച്ചത്. 60 വയസ്സായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. പീച്ചി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ താമരവെള്ളച്ചാലില്‍ വനത്തിനുള്ളില്‍ വെച്ചാണ് സംഭവമുണ്ടായത്.

Continue Reading

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഇടുമോ?, 64,000 കടന്ന് കുതിപ്പ്; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് ആയിരത്തിലധികം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 64,000 കടന്ന് കുതിച്ചു. പവന് 520 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 64000 കടന്നത്. 64,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 8035 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 11ന് രേഖപ്പെടുത്തിയ 64,480 രൂപയാണ് എക്കാലത്തെയും ഉയര്‍ന്ന സ്വര്‍ണവില. ഇതും 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില മുന്നേറുമെന്ന സൂചനയാണ് ലഭിക്കുന്നത്. 11ന് 64,480 രൂപയായി ഉയര്‍ന്ന സ്വര്‍ണവില പിന്നീട് 63,120 രൂപയായി […]

Continue Reading

‘ഇന്ത്യയുടെ പക്കല്‍ ഇഷ്ടംപോലെ പണമുണ്ട്, പിന്നെ നമ്മളെന്തിന് കൊടുക്കണം?’; സാമ്പത്തിക സഹായം റദ്ദാക്കി ട്രംപ്

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്തി ഇന്ത്യയിലെ വോട്ടെടുപ്പ് സംവിധാനം ശക്തിപ്പെടുത്താന്‍ അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിക്കൊണ്ടിരുന്ന സാമ്പത്തിക സഹായം റദ്ദാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സാമ്പത്തിക വളര്‍ച്ചയുള്ള, ഉയര്‍ന്ന നികുതി ചുമത്തുന്ന ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് (21 മില്യണ്‍ ഡോളര്‍) 160 കോടി രൂപയോളം വരുന്ന സഹായം അമേരിക്ക നിര്‍ത്തലാക്കിയത്. സഹായം നിര്‍ത്തിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച ശേഷം ട്രംപ് നടത്തിയ പ്രതികരണവും ഇങ്ങനെ: ”ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര […]

Continue Reading

കടുത്ത ന്യുമോണിയ; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യ നില കൂടുതല്‍ സങ്കീര്‍ണം

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ(88)യുടെ ആരോഗ്യ നില കൂടുതല്‍ സങ്കീര്‍ണമെന്ന് വത്തിക്കാന്‍. ബ്രോങ്കൈറ്റിസ് ബാധിച്ച് നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലായ മാര്‍പ്പാപ്പയ്ക്ക് കടുത്ത ന്യുമോണിയ ആയെന്നാണ് റിപ്പോര്‍ട്ട്.പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ നല്‍കി വന്നിരുന്ന ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇന്നലെ വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

Continue Reading

ചെറുകര സ്വദേശി യുഎഇയിൽ സ്കൗട്ട് മാസ്റ്റർ പരിശീലനം നേടി

ചെറുകര സ്വദേശി യു. എ. ഇയിൽ സ്കൗട്ട് മാസ്റ്റർ പരിശീലനം നേടി. യു. എ.ഇ:അറബ് വംശജരല്ലാത്തവർക്ക് അപൂർവ്വമായി ലഭിക്കുന്ന അവസരത്തിലൂടെ എമിറേറ്റ്സ് സ്കൗട്ട് അസോസിയേഷന് കീഴിൽ യു.എ.ഇ-യിൽ ഇംഗ്ലീഷ് അധ്യാപകനായ വി.പി. സുഫിയാൻ മാസ്റ്റർ സ്കൗട്ട് അധ്യാപക പരിശീലനം പൂർത്തിയാക്കി. മനോജ് മാത്യുവിന്റെ ശിക്ഷണത്തിൽ രാജ്യപുരസ്കാർ അവാർഡ് നേടിയിട്ടുണ്ട്. GVHSS മാനന്തവാടിയിലും WOHSS പിണങ്ങോടും സ്കൗട്ട് മാസ്റ്ററായും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വയനാട് ജില്ലാ ഓഫീസ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.നിലവിൽ സ്കൗട്ട് ഗൈഡ് ഫെല്ലോഷിപ്പ് അറബ് റീജിയൻ […]

Continue Reading

കാനഡയിൽ വിമാനം റൺവേയിൽ തല കീഴായി മറിഞ്ഞു; 17 പേർക്ക് പരിക്ക്, 3 പേരുടെ നില ​ഗുരുതരം

ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ലാൻഡ് ചെയ്തതിനു പിന്നാലെ വിമാനം തല കീഴായി മറിഞ്ഞു. ഡെൽറ്റ എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു. ഒരു കുട്ടിയടക്കം മൂന്ന് പേരുടെ നില അതീവ ​ഗുരുതരമാണെന്നു റിപ്പോർട്ടുകളുണ്ട്. മിനിയാപൊളിസിൽ നിന്നു ടൊറന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് തല കീഴായി മാറിഞ്ഞത്. മഞ്ഞു മൂടിയ റൺവേയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്.

Continue Reading

​ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ന്യൂഡൽഹി: ​ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോ​ഗസ്ഥനാണ് ​ഗ്യാനേഷ് കുമാർ. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാജീവ് കുമാർ ഇന്ന് സ്ഥാനമൊഴിയും. വിവേക് ജോഷിയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ. ഈ വർഷം ബിഹാറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം പശ്ചിമ ബം​ഗാൾ, അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പും ​ഗ്യാനേഷ് കുമാറാകും നിയന്ത്രിക്കുക. കേരള കേഡർ ഉദ്യോ​ഗസ്ഥനായിരുന്ന ​ഗ്യാനേഷ് കുമാർ എറണാകുളം അസിസ്റ്റന്റ്‌ കലക്ടർ, […]

Continue Reading