കണ്ണൂര്‍: ആറളത്ത് ദമ്പതിമാരെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തില്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് അവസാനം. വനം മന്ത്രി എകെ ശശീന്ദ്രന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി നേരിട്ട് സംസാരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
മന്ത്രി എത്തി സംസാരിച്ചതോടെ പ്രതിഷേധക്കാര്‍ മൃതദേഹങ്ങള്‍ വിട്ടുനില്‍കി. വെള്ളിയുടെയും ലീലയുടെയും വിട്ടിലേക്ക് മൃതദ്ദേഹങ്ങളുമായി ആംബുലന്‍സ് എത്തി. ആറളം പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിനു ശേഷമായിരുന്നു മന്ത്രി ആറളം ഫാമിലെത്തിയത്. നിങ്ങളെപോലെ പച്ച മനുഷ്യനാണ് താനെന്നും നിങ്ങള്‍ക്കുള്ളതുപോലെ ആ വേദന താനും പങ്കുവെയ്ക്കുകയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.