വെള്ളമുണ്ട:
അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച
സൗജന്യ നേത്രപരിശോധനയും തിമിര നിർണ്ണയ ക്യാമ്പും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി
ഉദ്ഘാടനം ചെയ്തു.ലൈബ്രറി
സെക്രട്ടറി എം. മണികണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
എം. നാരായണൻ,കെ. ബോബൻ, ശാന്തകുമാരി പി. പി തുടങ്ങിയവർ സംസാരിച്ചു
