ചീയമ്പം: കുരങ്ങു ശല്ല്യം കാരണം പൊറുതിമുട്ടിയ ചീയമ്പം ഒന്നാം നമ്പര്‍ സ്വദേശിക്ക് സഹായവുമായി വനം വകുപ്പ്. പ്രദേശവാസിയായ അസൈനാരുടെ ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂരയ്ക്ക് ചുറ്റും വലയിട്ട് നല്‍കിയാണ് കുരങ്ങു ശല്യത്തില്‍ നിന്നും രക്ഷ നേടാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ശ്രമിച്ചത്. ഇരുളം ഡെപ്യൂട്ടി റെയിഞ്ചു ഫോറസ്റ്റ് ഓഫീസര്‍ കെ.പി അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ജീവനക്കാരാണ് വല കെട്ടിയത്.
