തരിയോട്: വയനാട് ജില്ലാ പഞ്ചായത്ത് തരിയോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് അനുവദിച്ച് ഇന്റര്‍ലോക്കിട്ട മുറ്റതത്തിന്റെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ അനുവദിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ വി.അനില്‍ കുമാര്‍ കുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ വി.ജി ഷിബു, സൂന നവീന്‍, പിടിഎ പ്രസിഡന്റ് ബെന്നി മാത്യു, എസ്എംസി ചെയര്‍മാന്‍ കാസിം. പി.എം, പ്രിന്‍സിപ്പാള്‍ അനിമോള്‍ എം ജോണ്‍, ഹെഡ്മിസ്ട്രസ് ഉഷ കുനിയില്‍, ജിഷ എം. പോള്‍, മുഹമ്മദ് ബഷീര്‍.എ, ഷാജു ജോണ്‍ എന്നിവര്‍ സംസാരിച്ചു.
