പാലക്കാട് സെവന്‍സ് മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു, 70 പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നിലഗുരുതരം

General

പാലക്കാട്: പാലക്കാട് വല്ലപ്പുഴയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ​ഗ്യാലറി തകര്‍ന്ന് വീണു. രാത്രി പത്തരയോടെയാണ് അപകടം. അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്‍റെ ഫൈനൽ നടക്കുന്നതിനിടെ കാണികൾ ഇരുന്ന ​ഗ്യാലറി തകർന്ന് വീഴുകയായിരുന്നു. ​ഗ്യാലറി തകര്‍ന്നതിന് പിന്നാലെ കാണികള്‍ ചാടി രക്ഷപ്പെടുകയായിരുന്നു.

അപകടത്തില്‍ 70 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. ഫൈനൽ മത്സരം കാണാൻ പരിധിയിൽ കൂടുതൽ ആളുകൾ എത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *