ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെ നിര്‍ബന്ധിത ആധാര്‍ അപ്ഡേഷന് ക്യാമ്പ് സജ്ജീകരിക്കും. അഞ്ചും എഴും വയസിന് ശേഷവും 15-17 പ്രായ പരിധിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ആധാര്‍ അപ്ഡേഷനായി യൂണിഫോം ആധാര്‍ പദ്ധതി ജില്ലയില്‍ തുടരും. തുടര്‍ പഠന ആവശ്യങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍, ഗ്രാന്റുകള്‍ ലഭ്യമാകുന്നതിന് ആധാര്‍ ബയോമെട്രിക് അപ്ഡേഷന് നടത്തണം. സ്കൂളുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പ് സംഘടിപ്പിച്ച് പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ അറിയിച്ചു. സ്കൂള്‍ അധികൃതര്‍ തൊട്ടടുത്തുളള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് ക്യാമ്പ് ക്രമീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. ഫെബ്രുവരി 20 നകം പദ്ധതി പൂര്‍ത്തീകരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടാം.
