മാനന്തവാടി: കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സാമുഹിക പ്രതിബദ്ധത ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്നേഹസിരകളുടെ ജീവദാനം എന്ന പ്രമേയത്തിൽ മാനന്തവാടി CDS 2 വിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രുധിരം-25 രക്തദാനക്യാമ്പ് മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരസമിതി അദ്ധ്യക്ഷൻ വിപിൻവേണുഗോപാൽ പരിപാടിക്ക് ആശംസ അറിയിച്ച് സംസാരിച്ചു.സിഡിഎസ്സ് ചെയർപേഴ്സൺ ഡോളി രജ്ഞിത്ത് അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർമാർ, സപ്പോർട്ടിംഗ് ടീം അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
