കൊല്‍ക്കത്ത ബലാത്സംഗക്കൊല: സഞ്ജയ് റോയിക്ക് മരണം വരെ തടവ്

General

കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഏക പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അനിര്‍ബന്‍ ദാസാണ് വിധി പ്രസ്താവിച്ചത്. വെള്ളിയാഴ്ച കേസില്‍ സഞ്ജയ് റോയി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.

കുറ്റം ചെയ്തിട്ടില്ലെന്നും കേസില്‍ തന്നെ പ്രതിയാക്കിയതാണെന്നുമായിരുന്നു സഞ്ജയ് റേയിയുടെ വാദം. മാനസാന്തരത്തിന് സമയം നല്‍കമണെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രതിക്ക് പരമാവധി ശിക്ഷനല്‍കണ സിബിഐ വാദം കോടതി തള്ളി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നും പ്രതി മരണം വരെ ജയിലില്‍ തുടരണമെന്നും കോടതി വിധിച്ചു.

പെൺകുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്റ്റേറ്റിനാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഡോക്ടറുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം ബംഗാൾ സർക്കാർ നൽകണമെന്നു നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *