‘ഒരാള്‍ മരിച്ചാല്‍ പിന്നാലെ കുടുംബത്തില്‍ തുടര്‍മരണം’; വിശ്വാസം മറയാക്കി നിരന്തര പീഡനം; ആദിവാസി യുവതിയെ ബലാത്സംഗം; പരാതി

General

കല്‍പ്പറ്റ: വയനാട്ടില്‍ വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ടു വര്‍ഷത്തോളം പീഡിപ്പിച്ചതായി പരാതി. കാട്ടിക്കുളം പനവല്ലി സ്വദേശിയായ നാല്‍പ്പതുകാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടിക്കുളം പുളിമൂട് കുന്ന് സ്വദേശി വര്‍ഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

2023 മുതലാണ് പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് പരാതിക്കാരി പറഞ്ഞു. മകള്‍ക്ക് വിവാഹാലോചനയുമായാണ് വര്‍ഗീസ് എത്തിയത്. 2023 ഏപ്രിലില്‍ മകളുടെ വിവാഹം കഴിഞ്ഞു. തുടര്‍ന്ന് താന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഇതിനിടെയാണ് വര്‍ഗീസ് എത്തി പീഡിപ്പിച്ചത്. തനിക്ക് ഇടയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടാകാറുള്ളതും ഇയാള്‍ മറയാക്കി. സുഹൃത്തായ മന്ത്രവാദി നല്‍കിയതാണെന്നു പറഞ്ഞ് വര്‍ഗീസ് ചരട് കൊണ്ടുവന്ന് തന്റെ കയ്യില്‍കെട്ടി. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *