വെള്ളമുണ്ട:ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായത്തോടെ, പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം കൊടുത്ത് ജില്ലയിൽ പ്രത്യേകമായി നടത്തുന്ന പട്ടിക വർഗ്ഗ പ്രോത്സാഹന പദ്ധതിയായ ‘കണക്ട് വയനാട് വിദ്യാഭ്യാസ പരിപോഷണ പദ്ധതിയുടെ District Panchayath Vellamunda Division തല സമാപന സെഷൻ GMHSS Vellamunda യിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.ശേഖർ എസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ
ഫാത്തിമത്ത് ഷംല ടി. കെ, ഷീജ എൻ എന്നിവർ പ്രസംഗിച്ചു.
കെ. എ മുഹമ്മദലി മാസ്റ്റർ ക്ലാസിനു നേതൃത്വം നൽകി
