കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിൽ തന്നെ നിർമ്മാണം ആരംഭിക്കണമെന്ന് വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി മുൻ ജനറൽ കൺവീനറും പൊതുപ്രവർത്തകനുമായ വിജയൻ മടക്കി മല കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാനന്തവാടിയിലെ മെഡിക്കൽ കോളേജാശുപത്രി നിലനിർത്തി കൊണ്ട് തന്നെ നിർമ്മാണ ജോലി ആരംഭിക്കണമെന്നും പാരിസ്ഥിതിക സാങ്കേതികത്വം പറഞ്ഞ് സ്ഥലം ഉപേക്ഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2023 – ൽ വയനാട് കലക്റായിരുന്ന ഡോ.രേണുരാജ് സർക്കാരിലേക്ക് നൽകിയ റിപ്പോർട്ട് പൂഴ്ത്തിയെന്നും അദ്ദേഹം ആരോപിച്ചു.
