മാനന്തവാടി : മെഡിക്കൽ കോളേജിലെ ഒ.പി, അഡ്മിഷൻ നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള ആശുപത്രി വികസന സമിതിയുടെ നീക്കം ജനങ്ങളോടുള്ള അവഹേളനമാണെന്നും ഇതിൽ സർക്കാർ ഇടപെടണമെന്നും എസ്ഡിപിഐ വയനാട് ജില്ലാ സെക്രട്ടറി എസ്.മുനീർ.
മാനന്തവാടി മണ്ഡലം യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസൗകര്യങ്ങളുടെ നടുവിൽ വീർപ്പു മുട്ടുന്ന മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെ നിരക്ക് വർദ്ധിപ്പിക്കുന്നതും, പാർക്കിങ്ങിന് ഫീ നിശ്ചയിക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
അടിസ്ഥാന ചികിത്സാ സംവിധാനങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നും സംവിധാനിച്ചിട്ടില്ല. ഡോക്ടർമാരെ അടക്കം ഒരുപാട് തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത് നികത്താനോ,അവശ്യ മരുന്നുകളുടെ ക്ഷാമം പരിഹരിക്കുവാനോ ഉള്ള ഇടപെടൽ നടത്തേണ്ടതിന് പകരം നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള വികസന സമിതിയുടെ തീരുമാനം ജനങ്ങൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണ്.
തീരുമാനത്തിൽ നിന്ന് ആശുപത്രി വികസന സമിതി പിന്മാറാത്ത പക്ഷം ശക്തമായ സമരങ്ങൾക്ക് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് അലി ഐനിക്കൽ, സെക്രട്ടറി സജീർ എം ടി, ജോയിന്റ് സെക്രട്ടറി സകരിയ്യ തലപ്പുഴ, അഫ്സൽ തരുവണ,സുബൈർ കെ, വിവിധ പഞ്ചായത്ത് ഭാരവാഹികൾ സംസാരിച്ചു
