ഇനി പൂരം ഒടിടിയില്‍: ആഷിഖ് അബു ചിത്രം റൈഫിള്‍ ക്ലബ്ബ് ഒടിടി റിലീസ് പ്രഖ്യാപിച്ചു

General

തിയറ്ററില്‍ വമ്പന്‍ വിജയം നേടിയതിനു പിന്നാലെ റൈഫിള്‍ ക്ലബ്ബ് ഒടിടിയിലേക്ക്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫഌക്‌സിലൂടെയാണ് റിലീസിന് എത്തുന്നത്. ജനുവരി 16 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

ക്രിസ്മസ് റിലീസായി ഡിസംബര്‍ 19നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ഗംഭീര അഭിപ്രായം നേടിയ ചിത്രം മികച്ച കളക്ഷനും നേടി. റെട്രോ സ്‌റ്റൈല്‍ രീതിയിലാണ് ആഷിഖ് അബു റൈഫിള്‍ ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫിയും ഒരുക്കിയത്. ദിലീഷ് പോത്തനാണ് പ്രധാന വേഷത്തിലെത്തിയത്. ബോളിവുഡ് നടന്‍ അനുരാഗ് കശ്യപ് ഉള്‍പ്പടെ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരന്നു.

റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്.വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്‌സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയും ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *