മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ വര്‍ഷത്തെ പോരാട്ടങ്ങള്‍ മാര്‍ച്ച് 21ന് തുടങ്ങും. ബിസിസിഐ യോഗത്തിലാണ് തീരുമാനം. നിലവില്‍ തീയതി സംബന്ധിച്ച് ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ബിസിസിഐ യോഗത്തിലാണ് 21നു തുടങ്ങാന്‍ തീരുമാനമായത്. ഫൈനല്‍ മെയ് 25നു നടക്കും. വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ ഫെബ്രുവരി 7 മുതലാണ് ആരംഭിക്കുന്നത്. മാര്‍ച്ച് 2നാണ് ഫൈനല്‍.
നേരത്തെ മാര്‍ച്ച് 23നു തുടങ്ങുമെന്നായിരുന്നു ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വെളിപ്പെടുത്തിയത്. ബിസിസിഐ യോഗത്തിനു മുന്‍പായിരുന്നു രാജീവ് ശുക്ല തീയതി വെളിപ്പെടുത്തിയത്. യോഗത്തിനു ശേഷം രാജീവ് ശുക്ല തന്നെയാണ് ഉദ്ഘാടന, ഫൈനല്‍ പോരാട്ടങ്ങളുടെ തീയതി സംബന്ധിച്ച പുതിയ തീരുമാനവും സ്ഥിരീകരിച്ചത്.