വയനാട് ചീരാല്‍ കൊഴുവണ ആലിങ്കല്‍ ജോര്‍ജിന്റെ വീടാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ഇന്ന് രാത്രി 7 മണിയോടെയാണ് വീടിനു തീ പടര്‍ന്നത്. വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയെങ്കിലും സാങ്കേതികതകരാറു മൂലം ആദ്യമെത്തിയ ഫയര്‍ഫോഴ്സ് വാഹനത്തിന് തീയണക്കാനായില്ല. പിന്നീട് മറ്റൊരു വാഹനമെത്തിയാണ് തീയണച്ചത്. വീട് പൂര്‍ണ്ണമായും കത്തിനശിച്ചു.