പുൽപ്പള്ളി : കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലെ വയനാട് ജില്ല എഫ്-സോൺ കലോത്സവത്തോടനുബന്ധിച്ച് സംഘാടകസമിതി യോഗം ചേർന്നു. പഴശ്ശിരാജ കോളേജിൽ വെച്ച് നടന്ന സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽബാരി കെ കെ അധ്യക്ഷത വഹിച്ചു. സംഘാടകസമിതിയുടെ ചെയർമാനായി സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണനെയും വർക്കിംഗ് ചെയർമാനായി കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ബാരിയും തിരഞ്ഞെടുത്തു. ജനുവരി 27 മുതൽ 31വരെ പുൽപ്പള്ളി പഴശ്ശിരാജ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് കലോത്സവം നടത്തപ്പെടും.
യോഗത്തിൽ പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ, കോളേജ് സിഇഒ ഫാ.വർഗീസ് കൊല്ലമാവുടി , ബർസാർ ഫാ.ചാക്കോ ചേലംമ്പറമ്പത്ത്, യൂണിയൻ ചെയർമാൻ അമൽ റോയ്, യൂണിവേഴ്സിറ്റി ജോയിൻ സെക്രട്ടറി അശ്വിൻനാഥ്, കോളേജ് യു യു സി എയ്ഞ്ചൽ മരിയ, സിജോ ജോർജ് ജനപ്രതിനിധികളായ അമൽ ജോയ്, ജോമറ്റ് കോതവഴക്കൻ,രാജു,പുൽപള്ളി വ്യാപാരി വ്യവസായി പ്രസിഡൻറ് ആതിര മത്തായി , പ്രൊ. ജോഷി മാത്യു, പ്രൊ. താര ഫിലിപ്പ്, കെ.എൽ പൗലോസ് ,വർഗീസ് മുരിയൻ കാവിൽ ,എൻ.യു ഉലഹന്നാൻ ,സി .പി ജോയ് ,പി.ഡി ജോണി, വിദ്യാർത്ഥി സംഘടന നേതാക്കളായ ഗൗതം ഗോകുൽദാസ് , ഫായിസ് തലയ്ക്കൽ, റ്റിയ ജോസ്,അതുൽ തോമസ്,ഹർഷൽ കെ,അമീൻ അൽ മുക്തർ ,അദീന ഫ്രാൻസിസ്, വിവേഷ്,സജിൽ ലാൽ ,അഫിൻ ദേവസ്യ,ബേസിൽ ജോർജ്,മുബഷീർ, മുബാരിഷ് അയ്യർ തുടങ്ങിയവർ നേതൃത്വം നൽകി.